Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാമായണത്തിന്റെ മൂല്യം പുതുതലമുറയ്ക്ക് പകര്‍ന്നുകൊടുക്കണം: കലക്ടര്‍ പി.കെ ജയശ്രീ
17/07/2022
വൈക്കം ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രം ഉപദേശകസമിതിയുടെയും, ക്ഷേത്ര സംരക്ഷണസമിതി വൈക്കം ക്ഷേത്ര ശാഖാ സമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന രാമായണ മാസാചരണം ജില്ലാ കലക്ടര്‍ പി.കെ ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആത്മീയതകൊണ്ട് മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുന്നതാണ് രാമായണ പാരായണമെന്നും പുതുതലമുറയ്ക്ക് ഇതിന്റെ മൂല്യം പകര്‍ന്നുകൊടുക്കാന്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ ഡോ. പി.കെ ജയശ്രീ. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും, കേരള ക്ഷേത്ര സംരക്ഷണ സമിതി വൈക്കം മഹാദേവ ക്ഷേത്ര ശാഖാ സമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന രാമായണ മാസാചരണം വൈക്കത്തപ്പന്‍ കലാമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അസി. കമ്മീഷണര്‍ മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി അനില്‍കുമാര്‍, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് അഡ്വ. അരവിന്ദാക്ഷ മേനോന്‍, ദേവസ്വം സെക്രട്ടറി പി.കെ സതീശന്‍, ചെല്ലപ്പന്‍ കാരിക്കോട്, അജി മാധവന്‍, എസ്. സുരേഷ് എന്നിവര്‍ പങ്കെടുത്തു.