Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന വനിതാ മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നൽകി
16/07/2022
ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വനിതാ മുന്നേറ്റ ജാഥയ്ക്ക്  വൈക്കത്ത് നൽകിയ സ്വീകരണ സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: പുതിയ കാലം, ഒന്നിച്ചുള്ള ചുവടുകള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള 'ഉണര്‍വ്' വനിത മുന്നേറ്റ ജാഥയ്ക്ക് വൈക്കത്ത് ആവേശോജ്ജ്വല സ്വീകരണം.  ജില്ലയിലെ സമാപന കേന്ദ്രമായ വൈക്കത്ത് പടിഞ്ഞാറെനടയിൽ എത്തിയ ജാഥയെ ശിങ്കാരിമേളങ്ങളുടെയും ഫ്ലാഷ് മോബിന്റെയും  അകമ്പടിയോടെ നൂറുകണക്കിന് വനിതാ ജീവനക്കാർ ജാഥയെ സമ്മേളന വേദിയായ ബോട്ട് ജെട്ടി മൈതാനിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന സ്വീകരണ സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാത കോളേജ് അസി. പ്രൊഫസര്‍ ഡോ. മിനി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗണ്‍സില്‍  ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിങ്കല്‍, ജാഥാ ക്യാപ്റ്റന്‍ എം.എസ് സുഗൈതകുമാരി, വൈസ് ക്യാപ്റ്റന്‍ വി.വി ഹാപ്പി, മാനേജര്‍ ബിന്ദു രാജന്‍, പ്രീതി പ്രഹ്ലാദ്, എസ് കൃഷ്ണകുമാരി, വി.സി ജയന്തിമോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറർ കെ.പി. ഗോപകുമാർ, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.എം നജീം, ഡി.ബി നിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  എസ്.പി സുമോദ്, എൻ അനിൽ, എ.ജെ അച്ചൻകുഞ്ഞ്, എം.ജെ ബെന്നിമോൻ, ജില്ലാ പ്രസിഡന്റ് എം നിയാസ്, സെക്രടറി പി.എൻ ജയപ്രകാശ്, മേഖലാ പ്രസിഡന്റ് ഷീല ഇബ്രാഹിം, സെക്രട്ടറി എസ് പ്രസന്നന്‍, ജില്ലാ കമ്മിറ്റി അംഗം കെ.പി ദേവസ്യ, എന്‍ സുദേവന്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി കളിയാട്ടം സാമൂഹ്യ നാടകവും, അരയൻകാവ് കൂട്ടം നാട്ടറിവ് പഠനകേന്ദ്രത്തിന്റെ നാടൻ പാട്ടും അരങ്ങേറി.