Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാലസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
16/07/2022
ഓഗസ്റ്റ് ആറിനും ഏഴിനുമായി വൈക്കത്ത് നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ബാലസംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് ആറ്, ഏഴ് തീയതികളില്‍ വൈക്കത്ത് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വൈക്കം തെക്കേനട സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം വൈക്കം ഏരിയ പ്രസിഡന്റ് ഗൗതം കൃഷ്ണ അധ്യക്ഷത വഹിച്ചു. സെമിനാറുകള്‍, സംവാദങ്ങള്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങി നിരവധി അനുബന്ധ പരിപാടികള്‍ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കും. ആറ്, ഏഴ് തീയതികളിലായി വൈക്കം എസ്എന്‍ഡിപി യൂണിയന്‍ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിനുശേഷം ഏഴിന് വൈകിട്ട് നടക്കുന്ന ബാലസംഘം കൂട്ടുകാരുടെ ഘോഷയാത്രയോടെ സമ്മേളനം സമാപിക്കും. ജില്ലാ കണ്‍വീനര്‍ ബി ആനന്ദകുട്ടന്‍, സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, ഏരിയാ കമ്മിറ്റി അംഗം കെ കുഞ്ഞപ്പന്‍, ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം പി രമേശന്‍, ജില്ലാ എക്‌സി. അംഗം അരുണിമ, ഏരിയ കണ്‍വീനര്‍ എ.പി നന്ദകുമാര്‍, ഏരിയ സെക്രട്ടറി അനഘ തമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.വി റസ്സല്‍, അഡ്വ. പി.കെ ഹരികുമാര്‍, ടി.ആര്‍ രഘുനാഥന്‍, കെ ശെല്‍വരാജ്, എം.പി ജയപ്രകാശ് (രക്ഷാധികാരികള്‍), അഡ്വ. കെ.കെ രഞ്ജിത്ത് (ചെയര്‍മാന്‍), കെ അരുണന്‍ (കണ്‍വീനര്‍), കെ കുഞ്ഞപ്പന്‍, പി രമേശന്‍, എസ് ദേവരാജന്‍, ഹൈമി ബോബി, കവിത റെജി, ടി.ടി സെബാസ്റ്റ്യന്‍ (വൈസ് ചെയര്‍മാന്‍മാര്‍) പി ശശിധരന്‍, സി.പി ജയരാജ്, ആനന്ദ് ബാബു, എം സുജിന്‍, കെ.കെ ശശികുമാര്‍, എ.പി നന്ദകുമാര്‍, പി.വി പുഷ്‌കരന്‍, രാഗിണി മോഹനന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.