Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉല്ലല എസ്എന്‍ഡിപി ശാഖ നവതി മന്ദിരം നിര്‍മിക്കുന്നു
16/07/2022
എസ്എന്‍ഡിപി യോഗം ഉല്ലല ശാഖയുടെ നിര്‍മിക്കുന്ന നവതി മന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 117-ാം നമ്പര്‍ ഉല്ലല ശാഖയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി 50 ലക്ഷം രൂപ ചെലവില്‍ ശാഖാ കോമ്പൗണ്ടില്‍ നവതി മന്ദിരം നിര്‍മിക്കും. ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിന്റെ സമീപത്താണ് ബഹുനില നവതി മന്ദിരം ഉയരുന്നത്. മന്ദിരത്തിന്റെ ശിലാസ്ഥാപനം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് സാജു കോപ്പുഴ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍ ശശീന്ദ്രന്‍, സെക്രട്ടറി സി.എസ് ആശ, കമ്മിറ്റി അംഗങ്ങളായ എസ് അനില്‍കുമാര്‍, എന്‍.ജി വിശ്വംഭരന്‍, സിനിമോള്‍, പി.എസ് പ്രസന്ന, ഷീലാ ഗോപി, അര്‍ച്ചന കെ ബൈജു എന്നിവര്‍ പങ്കെടുത്തു. ഓങ്കാരേശ്വരം ക്ഷേത്രം മേല്‍ശാന്തി വിഷ്ണു ഭൂമി പൂജ നടത്തി.