Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഐ വൈക്കം മണ്ഡലം സമ്മേളനത്തിന് കൊടി ഉയര്‍ന്നു
15/07/2022
സിപിഐ വൈക്കം മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ഉല്ലലയില്‍ നടന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സിപിഐ വൈക്കം മണ്ഡലം സമ്മേളനത്തിന് ഉല്ലലയിലെ പി.എന്‍ ഗോപാലകൃഷ്ണന്‍ നായര്‍ നഗറില്‍ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് പതാക ഉയര്‍ത്തിയതോടെ തുടക്കമായി. സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള കൊടിമരം വെച്ചൂരില്‍ പുളിന്തറ കുമാരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കെ.എം വിനോഭായിയുടെ നേതൃത്വത്തിലും, പതാകകള്‍ വൈക്കത്ത് എ പുഷ്പശരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും കെ.വി ജീവരാജന്റെ നേതൃത്വത്തിലും, ടി.വി പുരത്ത് പത്മേഷണന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എസ് ബിജുവിന്റെ നേതൃത്വത്തിലും, ബാനര്‍ കല്ലറ ടി.കെ ഗോപാലന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എം.ജി ഫിലേന്ദ്രന്റെ നേതൃത്വത്തിലും തലയാഴത്തെ സമ്മേളന നഗറില്‍ എത്തിച്ചേര്‍ന്നു. കൊടിമരം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാറും, പതാകകള്‍ ജില്ലാ അസി. സെക്രട്ടറി ആര്‍ സുശീലനും ജില്ലാ എക്സി. അംഗം ടി.എന്‍ രമേശനും, ബാനര്‍ ജില്ലാ എക്സി. അംഗം ജോണ്‍ വി ജോസഫും ഏറ്റുവാങ്ങി തുടര്‍ന്ന് ഉല്ലലയില്‍ നടന്ന പൊതു സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് എ.സി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. വിപ്ലവഗായിക പി.കെ മേദിനി, കെ അജിത്ത്, സി.കെ ആശ എംഎല്‍എ, ഇ.എന്‍ ദാസപ്പന്‍, പി പ്രദീപ്, പി.എസ് പുഷ്‌കരന്‍, എന്‍ അനില്‍ ബിശ്വാസ്, വി.കെ അനില്‍കുമാര്‍, ടി.സി പുഷ്പരാജന്‍, പി.ആര്‍ രജനി, അഡ്വ. എസ്.പി സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വയലാര്‍ ഗാനസന്ധ്യ അരങ്ങേറി. പ്രതിനിധി സമ്മേളനം ശനിയാഴ്ച രാവിലെ 10ന് തലയാഴം ശിവരഞ്ജിനി ഓഡിറ്റോറിയത്തിലെ പി നാരായണന്‍ നഗറില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.