Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എം.ടി മലയാളത്തിന്റെ അക്ഷര സുകൃതം: വയലാര്‍ ശരത് ചന്ദ്രവര്‍മ
15/07/2022
തലയോലപ്പറമ്പ് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന എം.ടി കൃതികളുടെ വായന പരമ്പരയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കഥാകാരന്‍ എം.ടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ അക്ഷര സുകൃതമാണെന്ന് കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ. എം.ടിയുടെ 89-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന എം.ടി കൃതികളുടെ വായന പരമ്പരയുടെ ഉദ്ഘടനം തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാര്‍ രാമവര്‍മ, എം.ടി, തകഴി, ബഷീര്‍, കേശവദേവ് എന്നിവര്‍ മലയാള വായനക്കാരുടെ മനസ്സില്‍ എന്നും ഉണ്ടാകുമെന്നും ശരത് ചന്ദ്രവര്‍മ പറഞ്ഞു. ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ജി ഷാജി മോന്‍, സമിതി ഡയറക്ടര്‍ ഡോ. എസ് പ്രീതന്‍, കവി സി.ജി ഗിരിജന്‍ ആചാരി, വി സന്തോഷ് ശര്‍മ, ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.