Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളെ ആദരിച്ചു
15/07/2022
വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ വിജയോത്സവം നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ആഘോഷിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ 80 വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. ഗായകന്‍ ജി ദേവാനന്ദ്, നാടക അവാര്‍ഡ് ജേതാവ് വൈക്കം ബിനു എന്നിവരെയും ആദരിച്ചു. എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിജയോത്സവം നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി സുമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ ശ്രീകുമാര്‍, ഗായകന്‍ ജി ദേവാനന്ദ്, അവാര്‍ഡ് ജേതാവ് വൈക്കം ബിനു, പ്രധാനാധ്യാപിക എം.ആര്‍ സുനിമോള്‍, ആര്‍ഡിഡി എം സന്തോഷ് കുമാര്‍, ഡിഇഒ എസ് സോമലത, എഇഒ പ്രീതാ രാമചന്ദ്രന്‍, മുന്‍പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, സാബു പി മണലോടി, കെ.ബി ഹരി, വി.എസ് ഗ്രേഷ്മ, കെ.എ ബിനു എന്നിവര്‍ പ്രസംഗിച്ചു.