Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാന്‍മാരുടെ സ്മാരകങ്ങള്‍ ഉയരേണ്ടത് വിദ്യാലയങ്ങളില്‍: ജസ്റ്റിസ് സുരേന്ദ്ര മോഹന്‍
13/07/2022
വൈക്കം ശ്രീ മഹാദേവ കോളേജില്‍ നിര്‍മിച്ച വിശ്രുത കലാകാരന്‍ ഗഞ്ചിറ കൃഷ്ണയ്യര്‍ സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയം കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മണ്‍മറഞ്ഞുപോയ മഹാരഥന്‍മാര്‍ക്ക് സ്മാരകങ്ങള്‍ ഉയരേണ്ടത് വിദ്യാലയങ്ങളിലാണെന്നും, വിദ്യാര്‍ഥികളുടെ മനസ്സില്‍ അവരെക്കുറിച്ചുള്ള ചിന്തകള്‍ ഉണര്‍ത്താന്‍ ഇത് ഉതകുമെന്നും കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ പറഞ്ഞു. വൈക്കം ശ്രീ മഹാദേവ കോളേജില്‍ വിശ്രുത കലാകാരന്‍ ഗഞ്ചിറ കൃഷ്ണയ്യരുടെ സ്മരണയ്ക്കായി നിര്‍മിച്ച ഗഞ്ചിറ കൃഷ്ണയ്യര്‍ ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ചിന്തയും പ്രവൃത്തിയും നന്മയ്ക്കായി മാറ്റി വയ്ക്കുന്നവരെയാണ് മഹാന്‍മാരായി കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടിആര്‍എസ് മേനോന്‍ അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭൂവനാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. പള്ളിക്കല്‍ സുനില്‍ ആചാര്യ വന്ദനവും, ഉപഭോക്തൃ കമ്മീഷന്‍ അംഗം വൈക്കം രാമചന്ദ്രന്‍ മുഖ്യപ്രഭാഷണവും നടത്തി. കോളേജ് ഡയറക്ടര്‍ പിജിഎം നായര്‍ കാരിക്കോട്, പിന്നണി ഗായകന്‍ ദേവാനന്ദ്, ഗഞ്ചിറ കൃഷ്ണയ്യരുടെ കൊച്ചു മക്കളായ മഹേഷ് പത്മനാഭയ്യര്‍, വിശാലം വിശ്വനാഥന്‍, കോളേജ് അസി.ഡയറക്ടര്‍ വിആര്‍സി നായര്‍, രത്‌നശ്രീ അയ്യര്‍, ബി മായ, ഡോ. ബി.ജെ മേലേടം, അനില്‍ മഴുവഞ്ചേരി, പി.കെ നിതിയ, ലീന നായര്‍, സൗമ്യ എസ് നായര്‍, എം.ഡി സുമാദേവി, എം.എസ് ശ്രീജ, അഡ്വ. ആദര്‍ശ് എം നായര്‍, സി ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.