Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോട്ടറി ക്ലബ്ബിന്റെ അമൃതം പദ്ധതി: 4.50 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിരക്ഷ
13/07/2022
റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ അമൃതം പദ്ധതി വൈക്കം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ഭാഗമായി റോട്ടറി 3211-ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിരക്ഷ നല്‍കുന്ന അമൃതം പദ്ധതി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു. കണ്ണു പരിശോധന, ദന്തല്‍, ചെവി എന്നിവയുടെ പരിശോധനയും അതിനാവശ്യമായ ഉപകരണങ്ങളും നല്‍കി. ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ നടത്തിയ പരിപാടിയില്‍ വൈക്കം പ്രദേശത്തെ വിവിധ സ്‌കൂളുകളിലെ 3000 വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തെ അഞ്ചു ജില്ലകളില്‍ നിന്നും 4.50 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നത്. ഡിസ്ട്രിക്ട് പ്രൊജക്ടിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി.കെ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. റോട്ടറി അസി. ഗവര്‍ണര്‍ രാജന്‍ പൊതി, റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ പി ഹരിദാസ്, ദന്തല്‍ അസോസിയേഷന്‍ തൃപ്പൂണിത്തുറ മേഖല പ്രസിഡന്റ് ഡോ. ജെയിംസ് തോമസ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വി.എസ് ജോഷി, സീനിയര്‍ അസിസ്റ്റന്റ് വി.എസ് രേഷ്മ, പി.ടി.എ പ്രസിഡന്റ് സുമേഷ് കുമാര്‍, ഡോ. ജയ്‌സണ്‍ വലിയകുളങ്ങര, ഡോ. വി സിവി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ശശികല, ഡോ. അനൂപ്, ക്ലബ്ബ് സെക്രട്ടറി സിറില്‍ ജെ. മഠത്തില്‍, ഭാരവാഹികളായ ഡി നാരായണന്‍ നായര്‍, എം സന്ദീപ്, ജീവന്‍ ശിവറാം, ജോയ് മാത്യു, സന്ദീപ് വേണുഗോപാല്‍, ജോസഫ് ഐസക്, എന്‍.കെ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.