Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്യഗ്രഹ സ്മൃതി ശില്‍പ ഉദ്യാന നവീകരണം പൂര്‍ത്തിയാകുന്നു
12/07/2022
ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ വൈക്കം കായലോര ബീച്ചിലെ സത്യഗ്രഹ സ്മൃതി ശില്‍പ ഉദ്യാനത്തിലെ ശില്‍പങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നു.

വൈക്കം: കായലോര ബീച്ചിലെ വൈക്കം സത്യഗ്രഹ സ്മൃതി ശില്‍പ ഉദ്യാനത്തിലെ ശില്‍പങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നു. കേരള ലളിതകലാ അക്കാദമിയാണ് എട്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈക്കത്ത് ശില്‍പകലാ ഉദ്യാനം നിര്‍മിച്ചത്. പ്രമുഖ ഫൈന്‍ ആര്‍ട്ട്‌സ് കോളേജുകളിലെ കലാ അധ്യാപകരാണ് ഒരു മാസം നീണ്ടു നിന്ന ക്യാമ്പിലൂടെ മനോഹരമായ പത്തു ശില്‍പങ്ങള്‍ നിര്‍മിച്ചത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ സ്മാരകമായാണ് ശില്‍പങ്ങള്‍ ഒരുക്കിയത്. ശില്‍പ നിര്‍മാണം നടന്നതോടെയാണ് കാടുകയറി കിടന്ന വൈക്കം ബീച്ചും പരിസരവും ജനശ്രദ്ധ നേടിയത്. തുടര്‍ന്ന് നഗരസഭ നടപ്പാതയും ഇരിപ്പിടങ്ങളും വൈദ്യുതി വിളക്കുകളും ഒരുക്കി. ഇന്ന് വൈക്കത്ത് എത്തുന്നവരുടെ പ്രധാന ഉല്ലാസ വിശ്രമ കേന്ദ്രമായി ഇവിടം മാറി. നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നുമായി നിത്യവും നൂറുകണക്കിന് ആളുകളാണ് ശില്‍പ ഉദ്യാനം സന്ദര്‍ശിക്കുന്നത്.
സിമന്റില്‍ നിര്‍മിച്ച ശില്‍പങ്ങള്‍ മഴയും വെയിലും സാമൂഹ്യ വിരുദ്ധരുടെ ഇടപെടലും കൊണ്ട് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അറ്റകുറ്റപണികള്‍ നടത്തണമെന്ന് നഗരസഭയും ശില്‍പ ഉദ്യാനം സ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയ കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറിയും നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അക്കാദമി ശില്‍പങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുത്തത്. ശില്‍പങ്ങള്‍ നിര്‍മിച്ച ശില്‍പികള്‍ തന്നെയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.