Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ മൂന്നാം ഘട്ട പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
16/04/2016
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശ മറവന്‍തുരുത്ത് പഞ്ചായത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ ആശയുടെ മൂന്നാം ഘട്ട പ്രചരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓരോ പഞ്ചായത്തിലെയും പ്രധാനകേന്ദ്രങ്ങളിലെ കടകളും മററ് സ്ഥാപനങ്ങളും, കയറുന്നതിനോടൊപ്പം ഭവനസന്ദര്‍ശനവും നടത്തിയാണ് സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫിന്റെ
പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. ബൂത്ത് കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്നലെ മറവന്‍തുരുത്ത് പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയും, ചെമ്പ് പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയും സന്ദര്‍ശിച്ച സി.കെ ആശ കുടുംബയോഗങ്ങളിലും പങ്കെടുത്തു. മൂന്നാംഘട്ട പര്യടനം 19ന് അവസാനിക്കും.