Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'ഉണര്‍വ് 2015' ഇന്ന് ആശ്രമം സ്‌ക്കൂളില്‍ നടക്കും
21/11/2015
നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ 'ഉണര്‍വ് 2015' ഇന്ന് ആശ്രമം സ്‌ക്കൂളില്‍ നടക്കും. ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എന്‍.എസ്.എസ് വാളന്റിയര്‍മാരാണ് പരിപാടിയില്‍ പങ്കെടുക്കുക. ഒരു വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും നിലവിലുള്ള പരിപാടികളുടെ വിലയിരുത്തലുകളും ഇവിടെ നടക്കും. അന്തരിച്ച മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്റെ നാമധേയത്തില്‍ നാല് ഹോം ലൈബ്രറികളും സ്ഥാപിക്കും. രാവിലെ പത്തിന് പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വഹിക്കും. പി.ടി.എ പ്രസിഡന്റ് ഷാജി മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ സിറിള്‍ എന്നിവര്‍ പ്രസംഗിക്കും.