Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെക്കുംകോവില്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികം ഭക്തിനിര്‍ഭരമായി
11/07/2022
വൈക്കം തെക്കുംകോവില്‍ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചാന്താട്ടപൂജയുടെ സമര്‍പ്പണ ചടങ്ങുകള്‍.
 
വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ തെക്കുംകോവില്‍ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വൈക്കം ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. തന്ത്രിമാരായ കിഴക്കനനയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ നാരായണന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി, തെക്കുംകോവില്‍ ക്ഷേത്രം മേല്‍ശാന്തി വി അഭിലാഷ് എന്നിവർ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ ഉഷപൂജ, ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ചാന്താട്ടം, കലശം എന്നിവ പ്രധാന ചടങ്ങുകളായിരുന്നു. ഉച്ചപൂജയുടെ മുഹൂര്‍ത്തത്തില്‍ തന്ത്രി കിഴക്കനേടത്ത് മേക്കാട്ടില്ലത്ത് ചെറിയ നാരായണന്‍ നമ്പൂതിരി ഭഗവതിക്ക് നവകലശം, ചാന്താട്ടപൂജ നടത്തി. ദേവസ്വം ബോര്‍ഡ് അംഗം ടി.എം തങ്കപ്പന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അനില്‍കുമാര്‍, ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, എ ബാബു, എസ്.പി സാബു, പി.കെ ശിവന്‍, എസ് സുമേഷ്, വിഷ്ണു, അജി മാധവന്‍, ശോഭന എന്നിവര്‍ നേതൃത്വം നല്‍കി.