Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെറിറ്റ് അവാര്‍ഡ് വിതരണവും ബോധവല്‍കരണ ക്ലാസും നടത്തി
11/07/2022
വൈക്കം ടൗണ്‍ നോര്‍ത്ത്  എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ മെറിറ്റ് അവാര്‍ഡ് സമ്മേളനത്തിൽ കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷണര്‍ രാജ് കുമാര്‍ അവാര്‍ഡ് ജേതാക്കളോടൊപ്പം.
 
വൈക്കം: എസ്എന്‍ഡിപി യോഗം ടൗണ്‍ നോര്‍ത്ത് 804-ാം നമ്പര്‍  യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗവും മെറിറ്റ് അവാര്‍ഡ് വിതരണവും ബോധവല്‍കരണ ക്ലാസും നടത്തി.എസ്എസ്എല്‍സി ,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും, ഉപരിപഠനം നടത്തുന്ന വിദ്യാര്‍ഥികളെയും സമ്മേളനത്തിൽ ആദരിച്ചു. ഉപരിപഠനം നടത്താന്‍ ഒരു വിദ്യാര്‍ഥിയ്ക്ക് സാമ്പത്തിക സഹായവും നല്‍കി. കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷണര്‍ രാജ് കുമാര്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. മേരി മെറ്റില്‍ഡ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. സമ്മേളനം യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി വിവേക് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്‍ സെക്രട്ടറി കെ.ടി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ബിജു കണ്ണേഴത്ത്, സെക്രട്ടറി ജഗദീഷ് ഡി അക്ഷര, യൂണിയന്‍ കമ്മിറ്റി അംഗം ഡോ. എന്‍.കെ ശശിധരന്‍, ശാഖാ വൈസ് പ്രസിഡന്റ് കെ.കെ നീലാംബരന്‍, വനിതാ സംഘം പ്രസിഡന്റ് ഗീതാ രതീശന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അര്‍ജുന്‍ അജയ്, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ടി.എം മഹേഷ്, അരുണ്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.