Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്യാഗസ്മരണകള്‍ അയവിറക്കി ബലി പെരുന്നാള്‍ ആഘോഷിച്ചു
10/07/2022

വൈക്കം: ത്യാഗസ്മരണകള്‍ അയവിറക്കി വിശ്വാസിസമൂഹം ബലി പെരുന്നാളിനെ വരവേറ്റു. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇത്തവണ ബലി പെരുന്നാള്‍ ദിനത്തില്‍ പള്ളികളെല്ലാം സജീവമായത്. രാവിലെ പള്ളികളില്‍ നടന്ന നമസ്‌കാരത്തിനും പ്രഭാഷണത്തിനും ശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിച്ചു. തുടര്‍ന്ന് ബലിയര്‍പ്പിച്ച മൃഗങ്ങളുടെ മാംസം മഹല്ലിലെ മുഴുവന്‍ ഭവനങ്ങളിലും വിതരണം ചെയ്തു. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കി. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹിം മുസ്ലിയാര്‍, ചെമ്പ് ജുമാ മസ്ജിദില്‍ കടയ്ക്കല്‍ ഷെഫീഖ് ബദരി അല്‍ ബാഖവി, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ സലിം ഫൈസി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖുവാന്‍ സലഫി ജുമാ മസ്ജിദില്‍ കാസിം മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ 8.15ന് അനസ് ബാഖവി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ കമറുദ്ദീന്‍ മുസ്‌ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ എട്ടിന് യൂനുസ് ബാഖവി, തലയോലപ്പറമ്പ് സലഫി മസ്ജിദില്‍ മുഹമ്മദ് ബൈജു മൗലവി, കരിപ്പാടം ജുമാമസ്ജിദില്‍ അയ്യൂബ് സഖാഫി, മിഠായികുന്നം ജുമാ മസ്ജിദില്‍ ഡോ. അബ്ദുസമദ് ബാഖവി, വടകര മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ മുഹിയിദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖുവാന്‍ ജുമാമസ്ജിദില്‍ സലിം മിസ്ബാഹി, ഇറുമ്പയം ജുമാ മസ്ജിദില്‍ ഷെഫീര്‍ സഖാഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ ബുഖാരി മൗലവി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. സലഫി മസ്ജിദുകളില്‍ സ്ത്രീകളും നമസ്‌കാരത്തില്‍ പങ്കുകൊണ്ടു.