Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ മത്സ്യകര്‍ഷക ദിനാചരണവും ആദരിക്കലും നടത്തി
10/07/2022
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തിയ ദേശീയ മത്സകൃഷി ദിനാചരണം നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: ഉള്‍നാടന്‍ മത്സ്യസമ്പത്തും മത്സ്യകൃഷിയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ മത്സ്യകര്‍ഷക ദിനാചരണവും മുതിര്‍ന്ന മത്സ്യകര്‍ഷകരെ ആദരിക്കലും നടത്തി. സത്യാഗ്രഹ സ്മാരകഹാളില്‍ നടന്ന പരിപാടി നഗരസഭ ആക്ടിങ് ചെയര്‍മാന്‍ പി.ടി സുഭാഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ഷാജി അധ്യക്ഷത വഹിച്ചു. ഫിഷറീസ് അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി പി രാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്ല്യം, ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കണ്ണന്‍, ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ, കൗണ്‍സിലര്‍മാരായ രാധിക ശ്യാം, ആര്‍. സന്തോഷ്, അശോകന്‍ വെള്ളവേലി, കെ.പി സതീശന്‍, പി.ഡി ബിജിമോള്‍, എബ്രഹാം പഴയകടവന്‍, എന്‍. അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.