Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ മുത്തപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികവും ബ്രഹ്മകലശം ഏഴുന്നള്ളിപ്പും നടത്തി
10/07/2022
കൊതവറ പുത്തന്‍തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ബ്രഹ്മകലശ പൂജ.
 
വൈക്കം: തലയാഴം കൊതവറ പുത്തന്‍തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും കലശാഭിഷേകവും ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍, ക്ഷേത്രം മേല്‍ശാന്തി ഷിബിന്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് ദിനമണി രേവതി, സെക്രട്ടറി വിജേഷ് പുത്തന്‍തറ, രക്ഷാധികാരി നന്ദഗോപന്‍ കുളമ്പിചിറ, രാജേഷ് ഈട്ടാത്തറ, വിരണാധരന്‍ പുത്തന്‍ത്തറ, സാബു പുത്തന്‍തറ, ഗീത കാവുംപള്ളിത്തറ, മോന്‍സി കരിവേലില്‍, മിനി റെജി, ശ്രീലത മണിയന്തറ, പൂര്‍ണേന്ദു പുത്തന്‍തറ, വനജ കാവുംപള്ളിതറ എന്നിവര്‍ നേതൃത്വം നല്‍കി.