Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബലി പെരുന്നാളിനൊരുങ്ങി വിശ്വാസികള്‍
09/07/2022

വൈക്കം: ത്യാഗസ്മരണകളുമായി ഞായറാഴ്ച ബലി പെരുന്നാള്‍. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഇത്തവണ ബലി പെരുന്നാള്‍ ദിനത്തില്‍ പള്ളികളെല്ലാം സജീവമാകും. രാവിലെ പള്ളികളില്‍ നടക്കുന്ന നമസ്‌കാരത്തിനും പ്രഭാഷണത്തിനും ശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കും. തുടര്‍ന്ന് ബലിയര്‍പ്പിച്ച മൃഗങ്ങളുടെ മാംസം മഹല്ലിലെ മുഴുവന്‍ ഭവനങ്ങളിലും എത്തിക്കും. താലൂക്കിലെ മസ്ജിദുകളിലെല്ലാം ബലി പെരുന്നാള്‍ നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ രാവിലെ എട്ടിന് ആരംഭിക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും മുഹമ്മദ് ത്വാഹാ ബാഖവി നേതൃത്വം നല്‍കും.
തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ രാവിലെ 7.30ന് അബ്ദുറഹിം മുസ്ലിയാര്‍, ചെമ്പ് ജുമാ മസ്ജിദില്‍ എട്ടിന് കടയ്ക്കല്‍ ഷെഫീഖ് ബദരി അല്‍ ബാഖവി, കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖുവാന്‍ സലഫി ജുമാ മസ്ജിദില്‍ 7.30ന് കാസിം മൗലവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ 8.15ന് അനസ് ബാഖവി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ എട്ടിന് ജസീര്‍ ഫൈസാനി, മറവന്‍തുരുത്ത് മുഹിയിദ്ദീന്‍ പള്ളിയില്‍ എട്ടിന് കമറുദ്ദീന്‍ മുസ്ലിയാര്‍, മണകുന്നം ജുമാമസ്ജിദില്‍ എട്ടിന് യൂനുസ് ബാഖവി, തലയോലപ്പറമ്പ് സലഫി മസ്ജിദ് ഈദ് ഗാഹില്‍ 7.15ന് മുഹമ്മദ് ബൈജു മൗലവി, കരിപ്പാടം ജുമാമസ്ജിദില്‍ 8.45ന് അയ്യൂബ് സഖാഫി, വടകര മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ എട്ടിന് മുഹിയിദ്ദീന്‍ മദനി, ഇറുമ്പയം ജുമാ മസ്ജിദില്‍ 8.30ന് ഷെഫീര്‍ സഖാഫി, അപ്പാഞ്ചിറ മുഹിയിദ്ദീന്‍ ജുമാ മസ്ജിദില്‍ 8.30ന് ബുഖാരി മൗലവി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും. സലഫി മസ്ജിദുകളില്‍ സ്ത്രീകള്‍ക്കും നമസ്‌കാര സൗകര്യമൊരുക്കിയിട്ടുണ്ട്.