Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികം: കളഭാഭിഷേകം ഭക്തിസാന്ദ്രമായി
09/07/2022
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ബ്രഹ്മകലശം ഏഴുന്നള്ളിപ്പ്.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും കളഭാഭിഷേകവും നടത്തി. മണ്ഡപത്തില്‍ വച്ച് വിശേഷാല്‍ പൂജയും, കളഭാഭിഷേകവും നടത്തി. ഉച്ചപൂജയുടെ മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദാമോദരന്‍ നമ്പൂതിരി അലശകുടം, തൈക്കാട്ടില്ലത്ത് ശ്രീജിത്ത് നമ്പൂതിരി, വാക്കയില്‍ പ്രസാദ് ഭട്ടതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്ര കാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി, എ.ബി ഹരിഗോവിന്ദന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായിരുന്നു. മേള വിദ്വാന്‍ പുതുശ്ശേരി രാജേഷിന്റെ നേതൃത്വത്തില്‍ വാദ്യമേളങ്ങളോടെയാണ് ഭഗവാന്റെ കളഭാഭിഷേക ചടങ്ങുകള്‍ നടത്തിയത്. രാവിലെ നിര്‍മാല്യം, ഗണപതിഹോമം, ധാര, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയും നടത്തി. നിരവധി ഭക്തര്‍ കലശപൂജയില്‍ പങ്കെടുത്തു.