Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹിക് ജാഗരണ്‍ ജനജാഗ്രത സദസ്സ്; വൈക്കം ഏരിയാതല സംഘാടക സമിതി രൂപീകരിച്ചു
07/07/2022
സിഐടിയു- കര്‍ഷകസംഘം- കെഎസ്‌കെടിയു സംയുക്തമായി സംഘടിപ്പിക്കുന്ന സാമൂഹിക് ജാഗരണ്‍ ജനജാഗ്രത സദസ്സിന്റെ ഭാഗമായി ചേര്‍ന്ന വൈക്കം ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സംഘപരിവാര്‍ കുപ്രചരണങ്ങള്‍ക്കും വര്‍ഗീയവിരുദ്ധ നയങ്ങള്‍ക്കുമെക്കെതിരെ സിഐടിയു- കര്‍ഷകസംഘം- കെഎസ്‌കെടിയു സംയുക്തമായി ഓഗസ്റ്റ് 13ന് കോട്ടയം തിരുനക്കര മൈതാനത്ത് സംഘടിപ്പിക്കുന്ന 'സാമൂഹിക് ജാഗരണ്‍ ജനജാഗ്രത സദസ്സ്' വിജയിപ്പിക്കുന്നതിനായി വൈക്കം ഏരിയാതല സംഘാടക സമിതി രൂപീകരിച്ചു. തെക്കേനട സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഹാളില്‍ ചേര്‍ന്ന രൂപീകരണ യോഗം സിഐടിയു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് കെ കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയാ സെക്രട്ടറി ടി.ജി ബാബു, പ്രസിഡന്റ് പി.വി പുഷ്‌കരന്‍, ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാര്‍, ജില്ലാ കമ്മിറ്റി അംഗം സി.എസ് ശ്രീകുമാര്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി.ടി സെബാസ്റ്റ്യന്‍, കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് എന്‍ സുരേഷ്‌കുമാര്‍, സെക്രട്ടറി ഒ.എം ഉദയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ അരുണന്‍ (ചെയര്‍മാന്‍) ടി.ജി ബാബു (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.