Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലയാള സാഹിത്യത്തിലെ ജീവിച്ചിരുന്ന ഐരാവതങ്ങളാണ് തകഴിയും ബഷീറുമെന്ന് പ്രശസ്തസാഹിത്യകാരനും ബഷീര്‍ സ്മാരക സമിതി ചെയര്‍മാനുമായ കിളിരൂര്‍ രാധാകൃഷണന്‍
16/04/2016
ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച തകഴി അനുസ്മരണത്തില്‍ കോട്ടയം നഗരസഭ ചെയര്‍പേര്‍സണ്‍ ഡോ.പി.ആര്‍.സോന പ്രസംഗിക്കുന്നു.

മലയാള സാഹിത്യത്തിലെ ജീവിച്ചിരുന്ന ഐരാവതങ്ങളാണ് തകഴിയും ബഷീറുമെന്ന് പ്രശസ്തസാഹിത്യകാരനും ബഷീര്‍ സ്മാരക സമിതി ചെയര്‍മാനുമായ കിളിരൂര്‍ രാധാകൃഷണന്‍. ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെ ഭാഗമായി തകഴിയുടെ 17-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് തകഴിയും ബഷീറും സാഹിത്യവും ജീവിതവും എന്ന വിഷയത്തെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റേയും പ്രതിബിംബങ്ങള്‍ ആയിരുന്നു അവരെന്നും കിളിരൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം നഗരസഭ ചെയര്‍പേര്‍സണ്‍ ഡോ.പി.ആര്‍.സോന മോഡറേററര്‍ ആയിരുന്നു. മലയാള സാഹിത്യ വിദ്ധ്യാര്‍ത്ഥികള്‍ വളരെയധികം ആഴത്തില്‍ പഠിക്കേണ്ട കൃതികളാണ് തകഴിയുടെതും ബഷീറിന്റേതുമെന്ന് സോന പറഞ്ഞു. വരും തലമുറയ്ക്ക് ഈ രണ്ടു സാഹിത്യകാരന്‍മാരേയും കുറിച്ച് അറിയുന്നതിനായി പത്താംക്ലാസ് വരെയുള്ള മലയാള പുസ്തകത്തില്‍ ഇവരെക്കുറിച്ച് രചനകള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് സോന ആവശ്യപ്പെട്ടു. തലയോലപ്പറമ്പ് ബഷീര്‍ സ്മാരകസ്‌ക്കൂളിലെ മജീദ്-സുഹറ ക്ലാസ് മുറിയില്‍ നടന്ന സാഹിത്യ കൂട്ടായ്മയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ഡി.ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി.പത്മനാഭപിള്ള, വൈക്കം ക്ഷേത്ര കലാപീഠം ഡയറക്ടര്‍ ഡോ. പി.പി ചന്ദ്രശേഖരപിള്ള, ബഷീര്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, നാടകകൃത്ത് ഡോ. എച്ച്.എസ്.പി, ഡെല്ലാ നോബിള്‍, ഷാജി വേങ്കടത്ത്, ബേബി ടി.കുര്യന്‍, ടി.കെ.സഹദേവന്‍, പി.സീമ സാംബശിവന്‍, ലാലപ്പന്‍, കെ.ചക്രപാണി വൈഷണവം, സി.ജി ഗിരിജന്‍ ആചാരി, കെ.ആര്‍ സുശീലന്‍, സുധാംശു, വിചിത്ര ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.