Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊതവറ ശ്രീകുരുംബ ക്ഷേത്രത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി
06/07/2022
തലയാഴം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ബ്രഹ്മകലശം ഏഴുന്നള്ളിപ്പ് ക്ഷേത്രത്തിന് പ്രദക്ഷിണം വെക്കുന്നു.

വൈക്കം: തലയാഴം കൊതവറ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ നടത്തിയ കലശാഭിഷേകവും ബ്രഹ്മകലശം  എഴുന്നള്ളിപ്പും ഭക്തിനിര്‍ഭരമായി. നിരവധി ഭക്തര്‍  എഴുന്നളളിപ്പില്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി കാശാങ്കോടത്ത് ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി ടി.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അഭിഷേകം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, ബ്രഹ്മകലശ പൂജ, കലശാഭിഷേകം, കളഭാഭിഷേകം, ഉപദേവതകള്‍ക്ക് കലശാഭിഷേകം, അന്നദാനം എന്നിവയും നടത്തി. ക്ഷേതം പ്രസിഡന്റ് വി ലക്ഷ്മണന്‍, സെക്രട്ടറി കെ.ഡി അശോകന്‍, മാനേജര്‍ ആര്‍ വിജയപ്പന്‍, ട്രഷറര്‍ കെ വേണുഗോപാല്‍, ധീവരസഭ ജില്ലാ സെക്രട്ടറി വി.എം ഷാജി, ക്ഷേത്ര നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ കെ.വി ഉദയപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.