Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക: ധീവരസഭ കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി
06/07/2022
മത്സ്യതൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ധീവരസഭാ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി വി.എം ഷാജി, കെ.ആര്‍ രാജേഷ് എന്നിവര്‍ കേന്ദ്ര ഫിഷറീസ് സഹമന്ത്രി എല്‍ മുരുകന് നിവേദനം നല്‍കുന്നു.

വൈക്കം: ധീവരസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഫിഷറീസ് സഹമന്ത്രി എല്‍ മുരുകന് മത്സ്യതൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് നിവേദനം നല്‍കി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതുപോലെ പരമ്പരാഗത മത്സ്യതൊഴിലാളികളെ പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലം തുറന്നിടുക, പൂത്തോട്ട മുതല്‍ അംബികമാര്‍ക്കറ്റ് വരെ തീരദേശ റോഡ് നിര്‍മിച്ച് കായലോര നിവാസികളുടെ സംരക്ഷണം ഉറപ്പാക്കുക, വേമ്പനാട്ടു കായലിന്റെ സംരക്ഷണത്തിന് കരിങ്കല്‍ച്ചിറ കെട്ടുക, തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ നിന്നും മത്സ്യതൊഴിലാളികളെ ഒഴിവാക്കുക, കടലോര-കായലോര വ്യത്യാസമില്ലാതെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, സെക്രട്ടറി വി.എം ഷാജി, ജില്ലാ കൗണ്‍സില്‍ അംഗം കെ.ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്.