Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രിക്ക് ശുദ്ധജല സൗകര്യം ലഭ്യമായി; മാലിന്യങ്ങള്‍ നീക്കാന്‍ സംവിധാനവും എത്തി
06/07/2022
വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ശുചിത്വ മിഷന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച തുമ്പോര്‍മൊഴി എയ്‌റോബിക് കമ്പോസ്റ്റ് ബിന്നും ആശുപത്രിയില്‍ നിര്‍മിച്ച വാട്ടര്‍ ടാങ്കും നഗരസഭ മുന്‍ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി ശുചിത്വ മിഷന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച തുമ്പോര്‍മൊഴി എയ്‌റോബിക് കമ്പോസ്റ്റ് ബിന്നും ആശുപത്രിയില്‍ നിര്‍മിച്ച വാട്ടര്‍ ടാങ്കും നഗരസഭ മുന്‍ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ ആശുപത്രിയില്‍ ദീര്‍ഘകാലമായി ശുദ്ധജല സൗകര്യത്തിന്റെ ലഭ്യത ബുദ്ധിമുട്ടിലായിരുന്നു. അനുദിനം പെരുകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മാര്‍ഗമില്ലാത്ത സാഹചര്യവുമായിരുന്നു. ആശുപത്രിയുടെ അനുദിന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ രണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. സഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വി അനില്‍കുമാര്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാജു എം രാജന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജലി കൃഷ്ണ, ഫാര്‍മസിസ്റ്റ് അശ്വതി എസ് കുമാര്‍, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിന്ധു സജീവന്‍, പ്രീതാ രാജേഷ്, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, രാധികാ ശ്യാം, കെ.പി സതീശന്‍, ബിജിമോള്‍, ബി രാജശേഖരന്‍, ബിന്ദു ഷാജി, എന്‍ അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.