Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ ഏറ്റവും അനുഭവസമ്പത്തുള്ള എഴുത്തുകാരന്‍: പി.കെ ഗോപി
05/07/2022
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ പി.കെ ഗോപിയ്ക്ക് ബിനോയ് വിശ്വം എംപി നല്‍കുന്നു.

വൈക്കം മുഹമ്മദ് ബഷീര് സ്മാരക പുരസ്‌കാരങ്ങള് സമ്മാനിച്ചു

തലയോലപ്പറമ്പ്: ഏറ്റവും വലിയ അനുഭവ സമ്പത്തുള്ള എഴുത്തുകാരനും നര്‍മബോധവും കലര്‍ന്ന വ്യക്തിത്വമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് കവിയും ഗാനരചയിതാവുമായ പി.കെ ഗോപി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ട് മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭൂഗോളത്തില്‍ ഒരു മതിലുകളും നിര്‍മിക്കാതെ ആകര്‍ഷകമായ ഭാഷയില്‍ എഴുതി തലയെടുപ്പുള്ള എഴുത്തുകാരനായി മാറിയ ആളായിരുന്നു ബഷീര്‍ എന്നും പി.കെ ഗോപി അനുസ്മരിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 28-ാമത് ചരമ വാര്‍ഷിക ദിനാചരണവും പുരസ്‌കാര വിതരണവും ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. ഉപരിതലത്തില്‍ കാണുന്ന കുസൃതികള്‍ക്കും തമാശകള്‍ക്കും പിന്നില്‍ ധാരാളം നന്മയും ആത്മിയതയും ശക്തിയും കാരുണ്യവും ബഷീറില്‍ സജീവമായിരുന്നു. സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ക്കും മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട് എന്ന് അദ്ദേഹം തന്റെ രചനകളിലൂടെ ബോധപ്പെടുത്തിയെന്നും ബിനോയ് വിശ്വം പറഞ്ഞു. തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടത്തിയ ദിനചാരണ ചടങ്ങില്‍ സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ബാല്യകാലസഖി പുരസ്‌കാരം പി.കെ ഗോപിയ്ക്കും ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ഡി മനോജിനും ബിനോയ് വിശ്വം നല്‍കി. യുവപ്രവാസി എഴുത്തുകാരി സിമി ബെന്നിയുടെ കാര്‍മേഘത്തെ പ്രണയിച്ച സൂര്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും ബിനോയ് വിശ്വം നിര്‍വഹിച്ചു. സമിതി വൈസ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍ ബഷീര്‍ അനുസ്മരണം നടത്തി. അമ്മ മലയാളം ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ലാലിമോള്‍, സമിതി വൈസ് ചെയര്‍മാന്‍മാരായ എം.ഡി ബാബുരാജ്, മോഹന്‍ ഡി ബാബു, ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ഡയറക്ടര്‍ ഡോ. അംബിക എ നായര്‍, അമ്മ മലയാളം ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ലാലിമോള്‍, ഡോ. യു ഷംല, ഡോ. വി.ടി ജലജകുമാരി, ജോണ്‍ വി ജോസഫ്, എ ശ്രീകല, എന്നിവര്‍ പങ്കെടുത്തു. ബഷീര്‍ കഥാപാത്രങ്ങളായ സെയ്ദ് മുഹമ്മദ്, ഖദീജ എന്നിവര്‍ മുഖ്യതിഥികളായി. പഠന മികവ് നേടിയ വിദ്യാര്‍ഥികളെയും കലാ-സാംസ്‌കരിക രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു.