Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് കാര്‍ഷിക നഴ്‌സറിക്ക് നാശം
04/07/2022
ഞായറാഴ്ച്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റില്‍ മാടപ്പള്ളിയിലെ കാര്‍ഷിക നഴ്‌സറി മരങ്ങള്‍ കടപുഴകി വീണ് നാശം സംഭവിച്ച നിലയില്‍.

വൈക്കം: ചുഴലിക്കാറ്റില്‍ മാടപ്പള്ളി-വെച്ചൂര്‍ റോഡിന് സമീപത്തു പ്രവര്‍ത്തിക്കുന്ന വൈക്കം മുരളിയുടെ ഉടമസ്ഥതയിലുള്ള കാര്‍ഷിക ഗ്രീന്‍ നഴ്‌സറിയില്‍ വന്‍നാശം. നഴ്‌സറിയുടെ ചുറ്റുവളപ്പിലെ നാലു മരങ്ങള്‍ കടപുഴകി വീണാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഞായറാഴ്ച്ച വൈകിട്ട് ആറോടു കൂടിയാണ് മഴയോടൊപ്പം ചുഴലിക്കാറ്റ് വീശിയടിച്ചത്. സംഭവസമയത്ത് നഴ്‌സറിയില്‍ ജീവനക്കാര്‍ ഇല്ലായിരുന്നു. വലിയ ചുറ്റുളവുള്ള നഴ്‌സറിയുടെ ചുറ്റുമതിലുകള്‍ പാടേ തകര്‍ന്നു. നഴ്‌സറിയുടെ സംരക്ഷണത്തിനായി നിര്‍മിച്ചിരുന്ന പോളി ഹൗസ്, മഴമറ എന്നിവയ്ക്കു മേലെയാണ് വലിയ തേക്കുമരങ്ങള്‍ കടപുഴകി വീണത്. വില്‍പനയ്ക്കായി ശേഖരിച്ചിരുന്ന ചെടികളും ഫലവൃക്ഷതൈകളും നശിച്ചു. മുപ്പത് മീറ്റര്‍ ഭാഗം ചുറ്റുമതില്‍ തകര്‍ന്നത് വലിയ നാശങ്ങള്‍ക്ക്  കാരണമായി. പതിനെട്ടര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. വില്ലേജ് അധികൃതര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി-സമുദായസംഘടനാ നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.