Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംരംഭകര്‍ക്ക് കൈതാങ്ങായി വൈക്കം നഗരസഭയില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി
04/07/2022
വൈക്കം നഗരസഭ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ സംരംഭക ഹെല്‍പ് ഡെസ്‌ക് പദ്ധതി ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും, തൊഴില്‍ മേഖലയുടെ വികസനത്തിനും ആവശ്യമായ നിര്‍ദേശങ്ങളും നിയമ നടപടികളും സംബന്ധിച്ച്  പൊതുജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍കരണവും സഹായങ്ങളും നല്‍കുന്നതിന് വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. സംരംഭകര്‍ക്ക് ലൈസന്‍സ്, വായ്പ സൗകര്യം, അപേക്ഷകള്‍ തയ്യാറാക്കല്‍ തുടങ്ങിയ സഹായങ്ങള്‍ നല്‍കുന്നതാണ് ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനം. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലേഖാ ശ്രീകുമാര്‍, എസ് ഹരിദാസന്‍ നായര്‍, സിന്ധു സജീവന്‍, ബി ചന്ദ്രശേഖരന്‍ നായര്‍, പ്രീത രാജേഷ്, മുനിസിപ്പല്‍ സെക്രട്ടറി ഒ.വി മായ, സൂപ്രണ്ട് ബി സുധന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി അജിത്, വ്യവസായ വകുപ്പ് ഓഫീസര്‍ മായാ ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 8281894150, 9447965518 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.