Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സിപിഎം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി
04/07/2022
സിപിഎം വൈക്കം ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടുവക്കം വളവില്‍ വീട്ടില്‍ വനജക്കും മകന്‍ സുജിത്തിനും നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ കൈമാറുന്നു.

വൈക്കം: സിപിഎം വൈക്കം ടൗണ്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ തോട്ടുവക്കം വളവില്‍ വീട്ടില്‍ വനജക്കും മകന്‍ സുജിത്തിനും നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. വനജയും മകനും സ്വപ്ന ഭവനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. തോട്ടുവക്കത്ത് നടന്ന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാറാണ് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറിയത്. ലോക്കല്‍ സെക്രട്ടറി എം സുജിന്‍ അധ്യക്ഷത വഹിച്ചു. ജീര്‍ണിച്ചു തകര്‍ന്നു വീഴാറായ വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ബഹുജനങ്ങളുടെയും സിപിഎം പ്രവര്‍ത്തകരുടെയും സഹായത്തോടൊപ്പം ആക്രി ചലഞ്ച് ഉള്‍പ്പെടെയുള്ള ക്യാമ്പയിനുകളിലൂടെയും വീട് നിര്‍മാണത്തിനാവശ്യമായ പണം കണ്ടെത്തി. 2021 ഡിസംബര്‍ മാസത്തിലാണ് വീടിന്റെ നിര്‍മാണം ആറു മാസം കൊണ്ടു പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറാന്‍ കഴിഞ്ഞു. സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശശിധരന്‍, പി ഹരിദാസ്,എസ് ദേവരാജന്‍, കെ രാധാകൃഷ്ണന്‍ നായര്‍, നിര്‍മാണ കമ്മിറ്റി സെക്രട്ടറി എം ജയാനന്ദന്‍, ട്രഷറര്‍ ബി രാമചന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി അംഗം പി.സി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.