Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയയും അഷ്ടബന്ധ നവീകരണ കലശവും
03/07/2022
ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേവപ്രശ്‌ന പരിഹാര ക്രിയയുടെയും അഷ്ടബന്ധ നവീകരണ കലശത്തിന്റെയും സമാരംഭ ചടങ്ങും നിധി സമാഹരണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷേത്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും ഭക്തജനങ്ങളുടെയും ക്ഷേത്രജീവനക്കാരുടെയും നാട്ടുകാരുടെയും കൂട്ടായ്മ ആവശ്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി.എം തങ്കപ്പന്‍. ഇടയാഴം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഒക്‌ടോബര്‍ 18 മുതല്‍ 26 വരെ നടത്തുന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെയും അഷ്ടബന്ധ നവീകരണ കലശത്തിന്റെയും സമാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് അഷ്ടബന്ധ നവീകരണ കലശം നടത്തുന്നത്. ലക്ഷങ്ങള്‍ ചെലവ് വരുന്ന ചടങ്ങുകള്‍ക്കുള്ള നിധി സമാഹരണവും ബോര്‍ഡ് മെമ്പര്‍ നിര്‍വഹിച്ചു. സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രബീന, അസി. കമ്മീഷണര്‍ മുരാരി, ഉപദേശകസമിതി പ്രസിഡന്റ് പ്രസിഡന്റ് കൈതാരം കെ വെങ്കിടാചല അയ്യര്‍, വൈസ് പ്രസിഡന്റ് കെ സോമന്‍, സെക്രട്ടറി വി.ടി അശോകന്‍, പി ഗോപി, കെ.ആര്‍ വെങ്കിടേശ്വരന്‍, പഞ്ചായത്ത് മെമ്പര്‍ ഗീത സോമന്‍, കെ മോഹനന്‍, ചിത്രന്‍, അമല്‍, സുരേഷ്, ഷിബു, വിജീഷ്, മനു, പ്രസാദ്, പ്രതാപന്‍ എന്നിവര്‍ പ്രസംഗിച്ചു.