Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയം റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനും പോസ്റ്റല്‍ ഡിവിഷനും ചേര്‍ന്ന് ആധാര്‍ മേള നടത്തി
02/07/2022
വൈക്കം ഉദയം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനും കോട്ടയം പോസ്റ്റല്‍ ഡിവിഷനും ചേര്‍ന്നു നടത്തിയ ആധാര്‍ മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചാലപ്പറമ്പ് ഉദയം റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും കോട്ടയം പോസ്റ്റല്‍ ഡിവിഷന്റെയും നേതൃത്വത്തില്‍ ചാലപ്പറമ്പ് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ആധാര്‍ മേള നടത്തി. ആധാറിലെ തെറ്റുകള്‍ തിരുത്താനും, ഫോട്ടോകള്‍ മാറ്റാനും, നിയമപരമായ അത്യാവശ്യം മാറ്റങ്ങള്‍ വരുത്താനും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി അവസരം ഒരുക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റര്‍ പി.ആര്‍ റാണി, നഗരസഭ പ്രതിപക്ഷ നേതാവ് എസ് ഹരിദാസന്‍ നായര്‍, പി.ജി കുഞ്ഞുമോന്‍, ഷാജി തകിടിയില്‍, ശ്രീജിത്ത് പ്രതിഭ, സിന്ധു മധുസൂദനന്‍, പോസ്റ്റല്‍ വകുപ്പിലെ അസി. പോസ്റ്റ് മാസ്റ്റര്‍ സ്വാതി സോമന്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എം മിഥുന്‍, മെയില്‍ ഓഫീസര്‍ വി.വി വിനീത, എസ് ധന്യ, എസ് സൂര്യ എന്നിവര്‍ നേതൃത്വം നല്‍കി.