Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യൂണിയന്‍ വൈദികയോഗം സമ്മേളനം നടത്തി
02/07/2022
എസ്എന്‍ഡിപി വൈദികയോഗം വൈക്കം യൂണിയന്‍ വാര്‍ഷിക സമ്മേളനം സംസ്ഥന പ്രസിഡന്റ് ബെന്നി ശാന്തി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി വൈദീകയോഗം വൈക്കം യൂണിയന്റെ വാര്‍ഷിക സമ്മേളനം വൈക്കം  യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് ബെന്നി ശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. മോഴിക്കോട് മഹേഷ് ശാന്തി അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് മുഖ്യപ്രഭാഷണം നടത്തി. വൈദിക യോഗം സംസ്ഥാന സെക്രട്ടറി പി.വി ഷാജി ശാന്തി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി എം.ഡി ഷിബു ശാന്തി പട്ടശ്ശേരില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, റോഷിത്ത് ശാന്തി ഒളശ്ശ, രതീഷ്‌കുമാര്‍ ശാന്തി നാഗംമ്പടം, അഖില്‍ ശാന്തി കടുത്തുരുത്തി, ബൈജു ശാന്തി ചങ്ങനാശ്ശേരി, സിബിന്‍ ശാന്തി തുറുവേലിക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.