Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയല്‍ ദുഃഖറോനോ പെരുന്നാളിന് കൊടിയേറി
01/07/2022
ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയല്‍ മോര്‍ തോമാശ്ലീഹായുടെ ദുഃഖറോനോ പെരുന്നാളിന് മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനി കൊടിയേറ്റുന്നു.

വൈക്കം: ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ തോമാശ്ലീഹായുടെ ദു:ഖറോനോ പെരുന്നാളിന് കൊടിയേറി. വെള്ളിയാഴ്ച രാവിലെ നടന്ന അഞ്ചിന്മേല്‍ കുര്‍ബാനക്കു ശേഷം അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് ഏഴുന്നള്ളിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ് തിരുമേനി കൊടിയേറ്റി. വികാരി ഫാ. കുര്യക്കോസ് ജോണ്‍ പുതിയാപറമ്പത്ത് സഹകാര്‍മികനായി. ട്രസ്റ്റി സജി ചാക്കോ, സെക്രട്ടറി പി.കെ ബെന്നി, ഫാ. ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ മുളയംകൊട്ടില്‍, ഫാ. സ്ലിബ കോര്‍ എപ്പിസ്‌കോപ്പ വട്ടവേലിയില്‍, ഫാ. ജോണ്‍ കോര്‍ എപ്പിസ്‌കോപ്പ തെക്കേറ്റത്ത്, ഫാ. ജോയി പോള്‍ മനയത്ത്, ഫാ. ജ്യോതിസ് പോത്തറയില്‍, ഫാ. തോമസ് പീച്ചനാട്ട്, ഫാ. എമില്‍ കടമറ്റം എന്നിവര്‍ നേതൃത്വം നല്‍കി. ആലുങ്കല്‍ കുടുംബാംഗങ്ങളാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ വഴിപാടായി നടത്തുന്നത്. കൊടിയേറ്റിനു ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു. ശനിയാഴ്ച്ച രാവിലെ 7.45ന് സുറിയാനിയില്‍ വിശുദ്ധ കുര്‍ബാന നടത്തും. ഐസക് മോര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് സ്‌നേഹ വിരുന്ന്, വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ്, പൗലോസ് മോര്‍ ഐറേനിയോസ് എന്നിവര്‍ കാര്‍മികരാകും. രാത്രി എട്ടിന് തെക്കേ കുരിശിങ്കലേക്കും, വടക്കേ കുരിശിങ്കലേക്കും പ്രദക്ഷിണം നടത്തും. ഞായറാഴ്ച്ച തിരുനാള്‍ ആഘോഷിക്കും. രാവിലെ ഒന്‍പതിന് നടക്കുന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികനാകും. ഡോ. മാത്യൂസ് മോര്‍ ഇവാനിയോസ്, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നിവരും കാര്‍മികരാകും. രാവിലെ 10.30ന് പള്ളി ഹാളില്‍ പ്ലസ് ടു, ഡിഗ്രി ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. 11ന് തെക്കേ കുരിശിങ്കലേക്ക് പ്രദക്ഷിണം നടത്തും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണം ചെയ്യും.