Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു പൂട്ടുന്നതിനെതിരെ മാര്‍ച്ചും ധര്‍ണയും നടത്തി
01/07/2022
കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു പൂട്ടുന്നതിനെതിരെ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വൈക്കം ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വൈക്കം ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെഎസ്ആര്‍ടിസി ഡിപ്പോകള്‍ അടച്ചു പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക, സ്വകാര്യവല്‍കരണ നയം തിരുത്തുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, പെന്‍ഷര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സംഘടിപ്പിച്ച സമരം സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എന്‍ ശിശുപാലന്‍, എം.കെ പീതാംബരന്‍, എ.പി ജോസഫ്, പി.വി പത്മനാഭന്‍, ബി രാജന്‍, എ.ആര്‍ ശിവദാസ്, സെക്രട്ടറി ടി.കെ പൊന്നപ്പന്‍, ജി ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.