Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അകാലത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി നിര്‍മിച്ച അങ്കണവാടിയുടെ വാര്‍ഷികവും അനുസ്മരണവും നടത്തി
01/07/2022
അകാലത്തില്‍ മരിച്ച സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ഓര്‍മയ്ക്കായി നിര്‍മിച്ച അങ്കണവാടി കെട്ടിടത്തിന്റെ വാര്‍ഷികവും അനുസ്മരണവും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അകാലത്തില്‍ പൊലിഞ്ഞ ഉദയനാപുരം പൗര്‍ണമിയില്‍ സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ സ്മരണാര്‍ത്ഥം സുനിജ സജിമോന്‍ നിര്‍മ്മിച്ചു നല്‍കിയ 119-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന്റെ ഏഴാമതു വാര്‍ഷികവും സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ചരമവാഷികാനുസ്മരണവും ഉദയനാപുരം ഗവ. യു.പി സ്‌കൂളില്‍ നടത്തി. അനുസ്മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ.ഡി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി ശാഖാ വൈസ് പ്രസിഡന്റ് മനോജ് അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോപിനാഥന്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക സീനത്ത് ബീവി, ഐസിഡിഎസ് ഓഫീസര്‍ നമിത, പഞ്ചായത്ത് മെമ്പര്‍മാരായ പി.ഡി ജോര്‍ജ്, ടി.പി രാജലക്ഷ്മി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി, പിടിഎ പ്രസിഡന്റ് ദീപ റെജി, അധ്യാപക പ്രതിനിധി ഈശ്വരി, സുന്ദരന്‍ പൗര്‍ണമി, മോഹിനി സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.