Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡോക്‌ടേഴ്‌സ് ദിനത്തില്‍ സേവന മികവ് പുലര്‍ത്തിയ ഡോക്ടര്‍മാരെ ആദരിച്ച് ആശ്രമം സ്‌കൂള്‍
01/07/2022
ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളില്‍ സേവന മികവ് പുലര്‍ത്തിയ ഡോക്ടമാരായ ടി.കെ ജയകുമാര്‍, കെ പരമേശ്വരന്‍, എ.ഡി ശ്രീകുമാര്‍, ഗീത കെ നായര്‍, എസ്.കെ ഷീബ എന്നിവരെ ആദരിക്കുന്നു.

വൈക്കം: രോഗികളോടുള്ള സമീപനവും ചികിത്സയും പരിചരണവും നടത്തുമ്പോള്‍ അത് ദൈവത്തിന്റെ നിയോഗമെന്ന വിശ്വാസത്തിലാണ് ചെയ്യുന്നതെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും കാര്‍ഡിയോളജി വിഭാഗം മേധാവിയുമായ ഡോ. ടി.കെ ജയകുമാര്‍. ഡോക്‌ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂള്‍ സംഘടിപ്പിച്ച സേവന മികവ് പുലര്‍ത്തിയ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ സ്വീകരണത്തിനുള്ള നന്ദിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ശ്രീനാരായണ ഗുരുദേവന്റെ ആത്മീയ വചനങ്ങള്‍ ഓരോ വിദ്യാര്‍ഥികളും സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയിലെ ചീഫ് ന്യൂറോളജിസ്റ്റ് ഡോ. കെ പരമേശ്വരന്‍, വൈക്കം താലൂക്ക് ആശുപത്രിയിലെ ആര്‍എംഒ ഡോ. എസ്.കെ ഷീബ, ഡോ. എ.ഡി ശ്രീകുമാര്‍, ഡോ. ഗീത കെ നായര്‍ എന്നിവരെയും ആദരിച്ചു.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി കുരുവിള, കെ.എസ് സിന്ധു, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍പി വിഭാഗം ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, അധ്യാപക പ്രതിനിധികള്‍ ഇ.പി ബീന, സി.എസ് ജിജി, പി.വി വിദ്യ, ആര്‍ ജെഫിന്‍, ചിത്ര ജയകുമാര്‍, സി.എസ് സന്ദീപ്, വൈ ബിന്ദു എന്നിവര്‍ പങ്കെടുത്തു. സ്‌കൂളിലെ എസ്.പിസി, എന്‍എസ്എസ്, സീഡ് ക്ലബ്ബുകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കി.