Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ സൗരോര്‍ജ വൈദ്യുതി പ്ലാന്റ് സ്ഥാപിച്ചു
30/06/2022
വല്ലകം പള്ളിയില്‍ സ്ഥാപിച്ച സൗരോര്‍ജ വൈദ്യുത പ്ലാന്റിന്റെ സമര്‍പ്പണം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിര്‍വഹിക്കുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ സ്ഥാപിച്ച സൗരോര്‍ജ വൈദ്യുതി പ്ലാന്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് നിര്‍വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. 15 കിലോവാട്ട് പവര്‍ ശേഷിയുള്ള ഓണ്‍ ഗ്രിഡ് പ്ലാന്റില്‍ നിന്ന് പള്ളി, വൈദിക മന്ദിരം, പാരീഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് വൈദ്യുതി ലഭ്യമാക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ സാങ്കേതിക സഹായത്തോടെയാണ് 38 പാനലുകളുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിച്ചത്. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പദ്ധതി വിശദീകരണം നടത്തി. വികാരി ഫാ. ടോണി കോട്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം മിനി തങ്കച്ചന്‍, സോളാര്‍ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കേണല്‍ അഗസ്റ്റിന്‍ മങ്ങാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്‍മാരായ അബ്രാഹം മങ്ങാട്ട്, ജോര്‍ജ് പഴേമഠം, മാത്യു നെടുപാറപ്പുറം, സഹൃദയ കോ-ഓര്‍ഡിനേറ്റര്‍മാരായ റെജി ജയിംസ്, ജീസ് പി പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.