ഓള് കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ താലൂക്ക് പൊതുയോഗം 18ന്
16/04/2016
ഓള് കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്റെ താലൂക്ക് പൊതുയോഗം 18ന് രാവിലെ 11ന് പി.നാരായണന് എക്സ്. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരും. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.ജോസഫ്, ജോയിന്റ് സെക്രട്ടറി ടി.എസ് ബൈജു എന്നിവരെ യോഗത്തില്‍ ആദരിക്കും. താലൂക്ക് കമ്മിററിയില്‍ ഒഴിവുവന്ന സ്ഥാനങ്ങളില്‍ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.