Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ തിരുനാളിന് കൊടിയേറി
30/06/2022
ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ ദുക്റാന തിരുനാളിന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ഹോർമിസ് മൈനാട്ടി കൊടിയേറ്റുന്നു.
 
വൈക്കം: ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളിന് കൊടിയേറി. ബുധനാഴ്ച വൈകിട്ട് 5.30ന് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ഹോർമിസ് മൈനാട്ടി കൊടിയേറ്റി. വികാരി ഫാ. ഡോ. ഹോർമിസ് തോട്ടക്കര, ഫാ. ജേക്കബ് പുത്തൻപുര, സഹ വികാരി ഫാ. ഷൈജു ആട്ടോക്കാരൻ എന്നിവർ സഹകാർമികരായി. ജൂലൈ ഒന്നിന് രാവിലെ 6.30നും വൈകിട്ട് 5.30നും വിശുദ്ധ കുർബാന എന്നിവ നടക്കും. മൂന്നിനാണ് ദുക്റാന തിരുനാൾ.