Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ശ്രീമഹാദേവ കോളേജില്‍ ഇന്‍സ്റ്റിട്യൂഷന്‍  ഫോറസ്റ്റ് പദ്ധതിക്ക് തുടക്കമായി
29/06/2022
വൈക്കം ശ്രീമഹാദേവ കോളേജില്‍ ആരംഭിച്ച  ഇന്‍സ്റ്റിട്യൂഷന്‍ ഫോറസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം കോളേജ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് നിര്‍വഹിക്കുന്നു.

വൈക്കം: ശ്രീമഹാദേവ കോളേജില്‍ സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള  ഇന്‍സ്റ്റിട്യൂഷന്‍ ഫോറസ്റ്റ് പദ്ധതിക്ക് തുടക്കമായി. കോളേജിലെ ഒരേക്കര്‍ സ്ഥലത്ത് വനവൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ച് നിബിഡ വനമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അമൂല്യങ്ങളായ നൂറിലേറെ വൃക്ഷങ്ങളുടെ വലിയ ശേഖരമാണ് പദ്ധതിയിലുള്ളത്. കോളേജ് അങ്കണത്തില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം നായര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. എസ് ധന്യ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. വി.ആര്‍.സി നായര്‍, മാനേജര്‍ ബി മായ, വൈസ് പ്രിന്‍സിപ്പാള്‍ പി.കെ നിതിയ, ബിച്ചു എസ് നായര്‍, ശ്യാമ ജി നായര്‍, ശ്രീലക്ഷ്മി ചന്ദ്രശേഖര്‍, എം.എസ് ശ്രീജ, ആഷാ ഗിരീഷ്, എം .എസ് അരുണ്‍, അഞ്ജലി പി സോമനാഥ്, അശ്വിന്‍, നവ്യ, ജോയല്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 'ഒരു കുട്ടി, ഒരു മരം' എന്ന പേരില്‍ ബൃഹത്തായ വനവല്‍കരണ യജ്ഞം കോളേജില്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട് പറഞ്ഞു.