Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാടക് മേഖലാ സമ്മേളനം: കലാകരന്‍മാരെ ആദരിച്ചു
28/06/2022
നാടക് വൈക്കം മേഖലാ സമ്മേളനം നഗരസഭ അധ്യക്ഷ രേണുത രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: യുവജനങ്ങളില്‍ കലാബോധം വളര്‍ത്താന്‍ സ്‌കൂള്‍ തലങ്ങളില്‍ നാടക കല പാഠ്യഭാഗമാക്കണമെന്ന് വൈക്കം നാടക് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിച്ച ആദ്യകാല കലാകാരന്‍മാരായ പി സോമന്‍പ്പിള്ള, വൈക്കം നാണപ്പന്‍, കുഞ്ഞച്ചന്‍ മാതൃഭൂമി, ഉണ്ണികൃഷ്ണന്‍ നായര്‍, ജി ഗോപന്‍, പി.ജെ സെബാസ്റ്റ്യന്‍, വൈക്കം ജോണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സംഘടന ഭാരവാഹിയും നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എസ് ഹരിദാസന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജോസ് പി റാഫേല്‍, എ.കെ ഷിബു, മാല കാലാക്കല്‍, ഡി ശശിധരന്‍, സി.പി ലെനിന്‍, സി.കെ അജയന്‍, സോമശേഖരന്‍, മുരളി വാഴമന, ഉഷ മുരളി, കെ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.