Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഫിഷറീസ് വകുപ്പ് മത്സ്യകര്‍ഷക സംഗമം നടത്തി
27/06/2022
മത്സ്യകൃഷിയുടെ വികസനത്തെ ലക്ഷ്യമാക്കി വൈക്കം നഗരസഭ മത്സ്യകര്‍ഷക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സ്യകര്‍ഷക സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കാനും ഉള്‍നാടന്‍ ജലാശയങ്ങളില്‍ നൂതനമായ രീതിയില്‍ കൃഷിമേഖലയെ മെച്ചപ്പെടുത്താനും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ വൈക്കം നഗരസഭയുടെ മത്സ്യകര്‍ഷക ക്ലബ്ബിന്റെ നേതൃത്വത്തില്‍ മത്സ്യകര്‍ഷക സംഗമം നടത്തി. നഗരസഭാ തലത്തില്‍ നടത്തിയ പരിപാടി നഗരസഭ അധ്യക്ഷ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, അധ്യക്ഷത വഹിച്ചു. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി കണ്ണന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം ബീനമോള്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ മിന്‍സി മാത്യു, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ് ഹരിദാസന്‍ നായര്‍, ബി ചന്ദ്രശേഖരന്‍, ലേഖ ശ്രീകുമാര്‍, സിന്ധു സജീവന്‍, പ്രീതാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.