Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗം കുടുംബ സംഗമവും വാര്‍ഷികവും
27/06/2022
നടുവിലെമുറി 1573-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കുടുംബസംഗമവും പൊതുയോഗവും യൂണിയന്‍ പ്രസിഡന്റ് എസ് മധു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടുവിലെമുറി 1573-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും എന്‍ഡോവ്മെന്റ് വിതരണവും നടത്തി. യൂണിയന്‍ പ്രസിഡന്റ് എസ് മധു കുടുംബ സംഗമവും എന്‍ഡോവ്മെന്റ് വിതരണവും ഉദ്ഘാടനം ചെയ്തു. കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്തുമഠം അധ്യക്ഷത വഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, യൂണിയന്‍ കമ്മിറ്റി അംഗം പി.എന്‍ രാധാകൃഷ്ണന്‍, വനിതാ സമാജം പ്രസിഡന്റ് രാജലക്ഷ്മി, ശ്രീകുമാരി യു നായര്‍, സന്തോഷ് കുമാര്‍ കണ്ടത്തില്‍, ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും യൂണിയന്‍ പ്രസിഡന്റുമായ എസ് മധുവിനെ ചടങ്ങില്‍ ആദരിച്ചു.