Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുലതൊഴിലിന്റെ പേരില്‍ ആക്ഷേപിക്കുന്ന പ്രചരണം തടയണം: വിളക്കിത്തല നായര്‍ സമാജം
27/06/2022
വിളക്കിത്തല നായര്‍ സമാജം വൈക്കം ശാഖാ വാര്‍ഷിക സമ്മേളനം താലൂക്ക് പ്രസിഡന്റ് കെ നാണപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിളക്കിത്തല നായര്‍ സമാജത്തെ കുലതൊഴിലിന്റെ പേരു പറഞ്ഞ് ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രചാരണങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് വിളക്കിത്തല നായര്‍ സമാജം 173-ാം നമ്പര്‍ ശാഖാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് കെ നാണപ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ് ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ശാഖയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളും നല്‍കി. ബോര്‍ഡ് മെമ്പര്‍മാരായ പി.എന്‍ സുരേഷ് കുമാര്‍, പി.പി വേണു, താലൂക്ക് സെക്രട്ടറി പി.വി അനൂപ്, വൈസ് പ്രസിഡന്റ് ടി.ടി ഹരിദാസ്, ശാഖാ സെക്രട്ടറി എന്‍ ഗോപിനാഥന്‍, താലൂക്ക് കമ്മിറ്റി അംഗം വി.കെ പരമേശ്വരന്‍, വനിതാസമാജം ട്രഷറര്‍ ലതാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.