Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാജനസഭ ആര്‍ അശോകന്‍ അനുസ്മരണം നടത്തി
27/06/2022
കേരള വേലന്‍ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ആര്‍ അശോകന്റെ ചരമവാര്‍ഷിക അനുസ്മരണം സംസ്ഥാന രക്ഷാധികാരി ഡി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : കേരള വേലന്‍ മഹാജനസഭ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ആര്‍ അശോകന്റെ ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും മഹാജനസഭ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ നടത്തി. സംസ്ഥാന രക്ഷാധികാരി ഡി പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ രവി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍, ജനറല്‍ സെക്രട്ടറി കെ.എം സജീവന്‍, ട്രഷറര്‍ പി.വി ഷാജില്‍, ജോയിന്റ് സെക്രട്ടറിമാരായ ഷാജി വാരനാട്, എസ്.എസ് രാധാകൃഷ്ണന്‍, കെ.കെ സുലോചന, പി.കെ ഈശ്വരി, താലൂക്ക് സെക്രട്ടറി ബി മുരളി എന്നിവര്‍ പ്രസംഗിച്ചു.