Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ ഇരിപ്പിട സൗകര്യമൊരുക്കാന്‍ സ്റ്റീല്‍ കസേരകള്‍ നല്‍കി
27/06/2022
വൈക്കം തെക്കേനട ഗംഗാനഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ സ്റ്റീല്‍ കസേരകള്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആര്‍.എം.ഒ ഡോ. എസ്.കെ ഷീബയ്ക്ക് കൈമാറുന്നു.

വൈക്കം: തെക്കേനട ഗംഗാനഗര്‍ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇരിപ്പിട സൗകര്യമൊരുക്കാന്‍ സ്റ്റീല്‍ കസേരകള്‍ നല്‍കി. ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ആര്‍എംഒ ഡോ. എസ്.കെ ഷീബയ്ക്ക് കസേരകള്‍ കൈമാറി. റെസിഡന്‍സ് ആസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എന്‍ രാധാകൃഷ്ണന്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ രാധികാ ശ്യാം, ബി രാജശേഖരന്‍, അസോസിയേഷന്‍  ഭാരവാഹികളായ മഹേഷ് നായര്‍, നിര്‍മല, ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപാലകൃഷ്ണന്‍ നായര്‍, ആശുപത്രി സ്റ്റാഫ് എം.ജി അമ്പിളി എന്നിവര്‍ പങ്കെടുത്തു.