Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ ശ്രീനാരായണ പഠനക്ലാസ് തുടങ്ങി
26/06/2022
വൈക്കം എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ പുനരാരംഭിച്ച ശ്രീനാരായണ പഠനക്ലാസ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 54 ശാഖായോഗങ്ങളെ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ശ്രീനാരായണ പഠനക്ലാസ് ആരംഭിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നിറുത്തിവെച്ചിരുന്ന ക്ലാസാണ് പുനരാരംഭിച്ചിരിക്കുന്നത്. യൂണിയന്റെ ഏഴാമത്തെ ബാച്ചണിത്. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് പി.വി ബിനേഷ് പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. വിശ്വപ്രകാശം എസ് വിജയാനന്ദ് പഠനക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ മാസവും ആദ്യത്തെയും അവസാനത്തെയും ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തുന്നത്. യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, ബോര്‍ഡ് മെമ്പര്‍ രാജേഷ് മോഹന്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ ബിജു തുരുത്തുമ്മ, സെന്‍ സുഗുണന്‍, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ പി.വി വിവേക്, കെ.ആര്‍ പ്രസന്നന്‍, വി വേലായുധന്‍, വനിതാ സമാജം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകന്‍, വൈസ് പ്രസിഡന്റ് രമ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.