Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ (ബി.എം.എസ്) സംഘത്തിന്റെ ജില്ലാ വാര്‍ഷിക സമ്മേളനം
15/04/2016

കോട്ടയം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ (ബി.എം.എസ്) സംഘത്തിന്റെ ജില്ലാ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 17ന് വൈക്കം എസ്.എന്‍.ഡി.പി ഓഡിറേറാറിയത്തില്‍ വച്ചു നടത്തും. സമ്മേളനം ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ശിവജിസുദര്‍ശനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.പി.കൊച്ചുമോന്‍ അദ്ധ്യക്ഷത വഹിക്കും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍, ബി.എം.എസ് ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദ്, ബി.എം.എസ് ജില്ലാ സെക്രട്ടറി ററി.എം.നളിനാക്ഷന്‍ എന്നിവര്‍ പ്രസംഗിക്കും. പി.എസ്.സന്തോഷ് സ്വാഗതം പറയും. ബി.എം.എസ് ജില്ലാ ഖജാന്‍ജി എസ്.എസ്.ശ്രീനിവാസന്‍ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന്‍ സമാപന പ്രസംഗം നടത്തും. പി.ആര്‍ സോമശേഖരന്‍ കൃതജ്ഞത പറയും. സമ്മേളനത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വാര്‍ഷിക കണക്കും അവതരിപ്പിക്കും. കയറ്റിയിറക്ക് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.