Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചാലപ്പറമ്പ് ടി.കെ.എം.എം യു.പി സ്‌കൂളില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി
26/06/2022
വായനാദിനത്തോടനുബന്ധിച്ച് വൈക്കം ചാലപ്പറമ്പ് ടി.കെ മാധവന്‍ സ്മാരക യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പി കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാല സന്ദര്‍ശിച്ചപ്പോള്‍.

വൈക്കം: ചാലപ്പറമ്പ് ടി.കെ മാധവന്‍ സ്മാരക യു.പി സ്‌കൂളില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും വായനാദിനവും ആചരിച്ചു. പി കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാലയിലെ പഠനകേന്ദ്രം സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ക്ക് മഹാന്മാരുടെ പുസ്തകങ്ങളെകുറിച്ചും, വായനയുടെ പ്രാധാന്യത്തെകുറിച്ചും ബോധവല്‍കരണം നല്‍കി. എഴുത്തുകാരി കെ.ആര്‍ ബീന പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. സ്‌ക്കൂള്‍ പ്രധാനാധ്യാപിക വി.എസ് ലിജിമോള്‍, അധ്യാപകരായ പി.ആര്‍ ആരോമല്‍, ശ്രീകലദാസ്, പി.പി സലികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.