Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരളത്തിലെ ആത്മീയതയും പ്രകൃതി ഭംഗിയും വിലമതിക്കാനാകാത്തത്: കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി
26/06/2022
സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച വീരകേസരി വൈക്കം പത്മനാഭപിള്ളയുടെ പൂര്‍ണകായ പ്രതിമ കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി ജി കിഷന്‍ റെഡ്ഡി അനാച്ഛാദനം ചെയ്യുന്നു.

വൈക്കം: സ്വദേശി ജാഗരണ്‍ മഞ്ചിന്റെയും ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ ഗാന്ധി സ്മൃതി ഭവനില്‍ നിര്‍മിച്ച വീരകേസരി വൈക്കം പത്മനാഭപ്പിള്ളയുടെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനം കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി ജി കിഷന്‍ റെഡ്ഡി നിര്‍വഹിച്ചു. ഞായറാഴ്ച്ച രാവിലെ വൈക്കം ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് ഭവനില്‍ എത്തിയ മന്ത്രി ഗാന്ധി പ്രതിമയില്‍ പുഷ്പഹാരം അണിയിച്ച ശേഷമാണ് പത്മനാഭപ്പിള്ളയുടെ പ്രതിമ അനാച്ഛാദനം നടത്തിയത്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മയുടെ സേനാനായകനായിരുന്നു വൈക്കം പത്മനാഭപിള്ളയുടെ കുതിരപ്പുറത്ത് സവാരി ചെയ്യുന്ന പ്രതിമയാണ് ഗാന്ധി സ്മൃതി ഭവന്‍ ട്രസ്റ്റ് ഭവനില്‍ നിര്‍മിച്ചത്.
കേരളത്തിലെ ആത്മീയതയും, പ്രകൃതി സൗന്ദര്യവും വിലമതിക്കാനാകാത്തതാണെന്നും ക്ഷേത്രനഗരമായ വൈക്കത്തിന്റെ തനത് പാരമ്പര്യവും തനിമയും നിലനിര്‍ത്തി പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി സ്വദേശി ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഗാന്ധി സ്മൃതിഭവന്‍ മാനേജിങ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്വദേശി ജാഗരണ്‍ മഞ്ച് ജില്ലാ സംയോജകന്‍ അനില്‍ ഐക്കര, നഗരസഭ മുന്‍ ചെയര്‍മാന്‍ നരസിംഹ നായ്ക്ക്, ഗാന്ധി സ്മൃതി ഭവന്‍ അധ്യക്ഷ രാധ ജി നായര്‍, പ്രതിമാ ശില്‍പി ഷാന്‍ തങ്കപ്പന്‍, പ്രജ്ഞ പ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍, ജില്ലാ സേവാ പ്രമുഖ് ആര്‍ സോമശേഖരന്‍, വി ശിവദാസ് എന്നിവര്‍ പ്രസംഗിച്ചു.