Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു
26/06/2022
വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ശനിയാഴ്ച വൈകിട്ട് നാലിന് നടന്ന സമ്മേളനത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ചു. സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലമായി പ്രവര്‍ത്തനരഹിതമായി കിടന്ന സ്റ്റാന്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാക്ഷാത്കരിക്കുകയായിരുന്നു. സി.കെ ആശ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബസ് സ്റ്റാന്റ് റോഡിന് ആവശ്യമായ സ്ഥലം വിട്ടു നല്‍കിയ അഡ്വ. അനില്‍കുമാര്‍, എല്‍സമ്മ എന്നിവരെ മന്ത്രി ആദരിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യൂ, വൈസ് പ്രസിഡന്റ് ജയ അനില്‍, അംഗങ്ങളായ ഷീനാ സാജു, വി.കെ മഹിളാമണി, ഒ.കെ ശ്യാംകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അമല്‍ ഭാസ്‌കര്‍, മറ്റ് ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദേവി പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു.